എസ്ഡിപിഐ യിലേക്ക് കടന്നുവന്ന നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും ഞായറാഴ്ച
എസ്ഡിപിഐ യിലേക്ക് കടന്നുവന്ന നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും ഞായറാഴ്ച
മുണ്ടക്കയം: സാമൂഹിക ജനാധിപത്യത്തിന് കരുത്ത് പകർന്ന് എസ്ഡിപിഐയിലേക്ക് കടന്നുവന്നവർക്ക് സ്വീകരണവും പൊതുസമ്മേളനം മാർച്ച് 13 ഞായറാഴ്ച കൊക്കയർ നാരകംപ്പുഴയിൽ. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തും. എസ് ഡി പി ഐ കൂട്ടിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നഹീബ് അധ്യക്ഷത വഹിക്കും. അയ്യൂബ് ഖാൻ കാസിം, അഡ്വ. റിയാസ് , അലി മുണ്ടക്കയം, അമീന ഹക്കീം, കെ എസ് ആരിഫ്, ജോർജ് മുണ്ടക്കയം, രാജൻ വണ്ടൻ താൽ , നവാസ് കല്ലുപുരയ്ക്കൽ സംസാരിക്കും.