ഇടുക്കിയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ അറസ്റ്റ് ചെയ്തു
ഇടുക്കി: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ അറസ്റ്റ് ചെയ്തു .
ഇടുക്കി വഴിത്തലയിലാണ് കേസിന് ആധാരമായ സംഭവം . കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് പിടിയിലായത്. ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്
ക്ലാസ് മുറിയിലും പരിശീലന സമയങ്ങളിലും ശരീര ഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ ജിസ് തോമസ് സ്പർശിക്കുന്നതായി വിദ്യാർത്ഥിനി മാതാപിതാക്കളോട് പറഞ്ഞതിനെ തു ടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.