കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു.
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നു.
കൊച്ചി :നഗരത്തിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാഴ്ചയില്‍ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
ഫോളോ..
കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നരവയസുകാരി നോറ മരിയയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മൂമ്മ ബെറ്റ്‌സിയുടെ കാമുകനായ ഇരുപത്തിനാലുകാരനാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ ബെറ്റ്‌സി(46) മകന്റെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഈ സ്ത്രീ അങ്കമാലി സ്വദേശിയാണ്. ഇവരുടെ മകന്‍ സജീവ് ടൈല്‍സ് ജോലിക്കാരനാണ്. ഇയാള്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി വിശ്രമത്തിലാണ്. കുഞ്ഞുങ്ങളുടെ അമ്മ ഗള്‍ഫിലായതിനാല്‍ ഇവരെ നോക്കിയിരുന്നത് മുത്തശ്ശിയാണ്.