ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു.സിഐടിയു ജില്ലാ ട്രഷറർ വി.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.സിജോ പ്ലാത്തോട്ടം അദ്ധ്യക്ഷനായി.സിഐടിയു ജില്ലാ ജോ. സെക്രട്ടറി വി.പി.ഇസ്മായിൽ, ഏരിയാ കമ്മറ്റിയംഗങ്ങളായ വി.എൻ.രാജേഷ്, എം.എ.റിബിൻ ഷാ, കെ.എം അഷറഫ്, കെ.എ.സലീം ( ഐഎൻടിയുസി), പി.എ.സാലു, പി.എം.ഇബ്രാഹിം (ഐഎൻഎൽസി) സി.കെ.ബാബു (സികെടിയു)അബ്ദുൾ റസാഖ് (എൻഎൽയു) റിജോ വാളാന്തറ (കെടിയുസി (എം),സിറാജ്, ജയ്മോൻ (എഐടിയുസി) വിദ്യ ആർ ശേഖർ, മായ മോൾ കെ.പി (എഐയുടിയുസി) എന്നിവർ പ്രസംഗിച്ചു.മാർച്ച് 17 ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകും.ഇരുപതാം തീയതി തൊഴിലാളി ഭവനങ്ങളിൽ സമരജ്വാല തെളിയിക്കും. സമര വിജയത്തിനായി പതിനാലാം തീയതി തൊഴിലാളി കൺവൻഷൻ, 23 ന് കാൽനട ജാഥ, 25 ന് പന്തം കൊളുത്തി പ്രകടനം എന്നിവയും സംഘടിപ്പിക്കാൻ നേതൃ യോഗം തീരുമാനിച്ചു