കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞു ശരീരത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു.

ഈരാറ്റുപേട്ട : കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞു ശരീരത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു.ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ജവാദ് (4) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.

വീടിന് മുന്നിലെ ഗേറ്റില്‍ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം.കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. ദുബായിൽ താമസിക്കുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് അവധിയ്ക്ക് നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page