വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. ചന്തക്കവലയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് വഴിയോരക്കച്ചവട തൊഴിലാളികൾ പങ്കെടുത്തു.തുടർന്ന് കലക്ട്രേറ്റ് കവാടത്തിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന ട്രഷററും,സിഐടിയു ജില്ലാ ജോ. സെക്രട്ടറിയുമായ എം.എച്ച് സലീം ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ വഴിയോര കച്ചവട സംരക്ഷണനിയമം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുക, കച്ചവടക്കാർക്ക് ലൈസൻസ് നൽക്കുക, വഴിയോരക്കച്ചവട മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം നിർത്തലാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടികൾ നിർത്തി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജില്ലാ ട്രഷറർ മുകേഷ് മുരളി അദ്ധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.എ.റിബിൻ ഷാ സ്വാഗതവും, എസ്.കൊച്ചുമോൻ കൊച്ചുമോൻ നന്ദിയും പറഞ്ഞു.നേതാക്കളായ
പി.എ.മൻസൂർ, സെലീനമജീദ്, കെ.ടി. സുരേഷ്,അജി പാലാ, അനീഷ് പുതുപ്പള്ളി, സജേഷ് തങ്കപ്പൻ, രാജൻ കടുത്തുരുത്തി, സാജൻ വർഗീസ്, എം.ജി റെജി സക്കീർ ഹുസൈൻ, ഷെമീർ തുടങ്ങിയവർ സംസാരിച്ചു