കാഞ്ഞിരപ്പള്ളിയിൽ കുടുംബ വഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്നു
കാഞ്ഞിരപ്പളളി: കുടുംബ വഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം കരിമ്പനാല്‍ കുടുംബത്തിലെ രഞ്ജു കര്യനാണ് സഹോദരന്‍ ജോര്‍ജു കര്യന്റെ വെടി വെച്ചു കൊന്നത് . തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. വെടിവെപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കാഞ്ഞിരപ്പളളി മേഖലയിലെ പ്രമുഖ കുടുംബമായ കരിമ്പന കുടുംബത്തിൽ സ്വത്തിനെ ചൊല്ലിയുള്ള വഴക്കാണ് വെടിവയ്പ്പിലും മരണത്തിനും ഇടയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത് .കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്ത് അ്‌നഷണം ആരംഭിച്ചിട്ടുണ്ട്