വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്റ്റിന്റെ മുണ്ടക്കയം മേഖലാതല വിദ്യാഭ്യാസ ശില്പശാല നടത്തി
വിദ്യാഭ്യാസ ശില്പശാല നടത്തി
മുണ്ടക്കയം: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്റ്റിന്റെ മുണ്ടക്കയം മേഖലാതല വിദ്യാഭ്യാസ ശില്പശാല മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ നടത്തി. ഫ്യൂച്ചർ സ്റ്റാർസ് പ്രോഗ്രാം ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ പ്രോജക്ട് പേട്രൻ അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയ്നർ ശ്രീ.അഭിലാഷ് ജോസഫ് കുട്ടികൾക്കുള്ള ക്ലാസുകൾ നയിച്ചു.ശിൽപ്പശാലയിൽ വച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം രചിച്ച അഗ്നിച്ചിറകുകൾ എന്ന പുസ്തകം സമ്മാനമായി നൽകി. സിഎംഎസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി,ഫ്യൂച്ചർ സ്റ്റാർസ് കോർഡിനേറ്റർമാരായ
ധർമ്മകീർത്തി.ആർ , നിയാസ് സി. എം, ഇബ്രാഹിംകുട്ടി.പി.എ, സ്കൂൾ പി. റ്റി. എ പ്രസിഡന്റ് എൻ.ജയലാൽ അധ്യാപകരായ ശാന്തി രാജ് എം. ആർ, സിജി തോമസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. വിവിധ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമർദ്ധരായ വിദ്യാർത്ഥികളെയാണ് ഫ്യൂച്ചർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്