ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പ്രസിഡന്റായി എം.എ.റിബിൻഷായെ തിരഞ്ഞെടുത്തു

മുക്കൂട്ടുതറ:ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക്ക് പ്രസിഡണ്ടായി എം.എ.റിബിൻഷായെയും സെക്രട്ടറിയായി ബി.ആർ.അൻഷാദിനെയും മുക്കൂട്ടുതറയിൽ ചേർന്ന ബ്ളോക്ക് സമ്മേളനം തെരഞ്ഞെടുത്തു.നിലവിൽ ജില്ലാ കമ്മറ്റിയംഗമായ എം.എ.റിബിൻ ഷാ എസ് എഫ് ഐ മുൻ കേന്ദ്ര കമ്മറ്റിയംഗംവും ജില്ലാ സെക്രട്ടറിയുമായിരുന്നു.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, കലാ-സാംസ്കാരിക പ്രവർത്തകൻ, ട്രേഡ്‌ യൂണിയൻ പ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച റിബിൻ ഷാ ഇടതുപക്ഷത്തിൻ്റെ പ്രധാന പ്രാസംഗികനും കൂടിയാണ്. നിലവിൽ ബ്ളോക് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് പുതിയ സെക്രട്ടറി ബി.ആർ.അൻഷാദ്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനുമാണ് മികച്ച സംഘാടകനായ ബി.ആർ.അൻഷാദ്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗവും സിപിഐ (എം) ഏരിയാ കമ്മറ്റിയംഗവുമാണ് പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അർച്ചന സദാശിവൻ.സ.ധീരജ് നഗറിൽ (മുക്കൂട്ടുതറ വളകൊടി ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.ബ്ളോക് സെക്രട്ടറി അജാസ് റഷീദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ. സെക്രട്ടറി എ.എം.എബ്രഹാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ആർ.അജയ്,സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മറ്റിയംഗം ബിന്ദു അജി, ജില്ലാ ജോ. സെക്രട്ടറി ബി.സുരേഷ്കുമാർ, ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ,ഡി വൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റിയംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമ്മദ്,സിപിഎം ഏരിയാ കമ്മറ്റിയംഗം കെ.സി.ജോർജ്കുട്ടി, മാർട്ടിൻ തോമസ് എന്നിവർ പ്രസംഗിച്ചു.ബി.ആർ.അൻഷാദ്, അർച്ചനാ സദാശിവൻ, ബാരി എം ഇർഷാദ്, അമൽ ഡൊമിനിക് എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.കെ.ആർ.സെയ്ൻ അനുശോചന പ്രമേയവും ബിപിൻ ബി.ആർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ എം.വി.ഗിരീഷ് കുമാർ സ്വാഗതവും സെക്രട്ടറി നൗഫൽ നാസർ നന്ദിയും പറഞ്ഞു. 25 അംഗ ബ്ളോക് കമ്മറ്റിയെയും 29 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു, റി ന ശ്, ബി പിൻ ബി.ആർ (വൈസ് പ്രസിഡണ്ടുമാർ) ജി.അനൂപ്, അയൂബ് ഖാൻ (ജോ. സെക്രട്ടറിമാർ) കെ.ആർ.സെയ്ൻ,നിജിൻ (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page