മുണ്ടക്കയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി
മുണ്ടക്കയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറിയതായും അറിയുന്നു.
പണയം തിരികെ നല്‍കുന്നതിനായി പലരോടും പലിശയടക്കം തുക വാങ്ങിയെങ്കിലും അടുത്ത ദിവസം സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു.അന്വേഷണത്തില്‍ ഇവര്‍ വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വയ്ക്കുന്നതായി പൊലീസ് കണ്ടെത്തിയതായാണ് വിവരം.സംഭവവുമായി ബന്ധപെട്ട് പുളിക്കല്‍ രാജു, ശാന്തി പ്രഭ, പ്രദീപ് എന്നിവര്‍ക്കെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.