മുൻ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 20ാം ച​ര​മ​വാ​ർ​ഷി​ക ദിനാചരണം നടത്തി

തോ​മ​സ് ക​ല്ല​മ്പ​ള്ളി​യെ അ​നു​സ്മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ ആ​യി​രു​ന്ന തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 20ാം ച​ര​മ​വാ​ർ​ഷി​കം കേ​ര​ള കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ക​ല്ല​മ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ ശ​വ​കു​ടീ​ര​ത്തി​ൽ റീ​ത്ത് സ​മ​ര്‍​പ്പി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ആദർശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ഉടമയുമായിരുന്നു തോമസ് കല്ലന്പള്ളിയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ന​മ്പു​ടാ​കം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത്രേ​സി​ക്കു​ട്ടി ക​ല്ല​ന്പ​ള്ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, ജനറൽ കൺവീനർ ജോ​ജി വാ​ളി​പ്ലാ​ക്ക​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സോ​ണി തോ​മ​സ്, മ​റി​യാ​മ്മ ടീ​ച്ച​ര്‍, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ടോ​മി ഡൊ​മി​നി​ക്, ജോ​സ് കൊ​ച്ചു​പു​ര, ജോ​യി മു​ണ്ടാം​പ​ള്ളി, സി.​വി. തോ​മ​സ്, ലാ​ല്‍​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ല്‍, ഡാ​നി കു​ന്ന​ത്ത്, പ​ഞ്ചാ​യ​ത്തു മെ​മ്പ​ര്‍​മാ​രാ​യ ബി​ജോ​ജി തോ​മ​സ്, ഏ​ലി​യാ​മ്മ വാ​ന്തി​യി​ല്‍ എ​ന്നി​വ​രും , ജോ​സ​ഫ് പ​ടി​ഞ്ഞാ​റ്റ, കെ.​ജെ. മാ​ത്യു കി​ണ​റ്റു​ക​ര, എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് ക​ല്ല​ന്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page