ഭർത്താവിനെ മയക്കുമരുന്നു കേസിൽ കുടുക്കിയ വണ്ടൻമേട് പഞ്ചായത്ത് അംഗവും കൂട്ടാളികളും പോലീസ് പിടിയിൽ.
ഭർത്താവിനെ മയക്കുമരുന്നു കേസിൽ കുടുക്കിയ വണ്ടൻമേട് പഞ്ചായത്ത് അംഗവും കൂട്ടാളികളും പോലീസ് പിടിയിൽ.
ഇടുക്കി : വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുടെ ഭർത്താവിെൻറ വാഹനത്തിൽ നിന്നും മാരക ലഹരി മരുന്നായ MDMA പിടികൂടിയത് വൻ വഴിത്തിരിവിൽ.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വണ്ടൻമേട് ഐപിയും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ DANSAAF അംഗങ്ങളും ചേർന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ MDMA പിടികൂടിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി.
അന്വേഷണം നടത്തിയതിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിൻറ സുഹൃത്ത് ഷാനവാസ് മറ്റും ചേർന്ന് നടത്തിയ പദ്ധതിയാണ് പോലീസിൻറെ സമയോചിതമായ ഇടപെടൽമൂലം കൊലപാതകത്തിൽ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കവും തുടർന്ന് നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളിൽ ആക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തിയത് മാനസികമായി ഭർത്താവ് സുനിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ തന്റെ ഭർത്താവിനെ ഒഴിവാക്കുന്നതിനാണ് തന്റെ സുഹൃത്തിനോടൊപ്പം ഈ നീച പ്രവർത്തി ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 18 ന് ആണ് വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയറ്റിൽ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുക്കുകയും പോലീസിനും മറ്റിതര ഏജൻസികൾക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകൻ മുഖേന സൂചന കൊടുപ്പിച്ചും സൂചന പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ MDMA ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ ആദ്യം വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകി കെലപ്പെടുത്താനോ ഇരുവരും ചേർന്ന് പദ്ധതി ഇട്ടു. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിൻമാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകൻ വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഡംബര ഹോട്ടലിൽ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഇവർ ഗൂഡാലോചന നടത്തിയത്. അതിനു ശേഷം കഴിഞ്ഞ ഫെബ്രുവരി 18 ന് സൗമ്യയുടെ പക്കൽ ആമയാറ്റിൽ മയക്കുമരുന്ന് എത്തിച്ചുകൊടുത്ത ശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനേ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. കേസ്സിൽ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിൻഷായും അറസ്റ്റിലായി.
ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തതെന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി IPS ന്റെ പ്രത്യേക നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൽ വണ്ടൻമേട് ഐപി വി എസ് നവാസ് ഇടുക്കി DANSAAF അംഗങ്ങളായ ജോഷി , മഹേശ്വരൻ, അനൂപ്, ടോം എന്നിവരും കട്ടപ്പന DYSP യുടെ ടീമംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ് CPO മാരായാ ടോണി ജോൺ വികെ അനീഷ് കൂടാതെ വണ്ടൻമേട് പോലീസ് സ്‌റ്റേഷനിലെ IP വി.എസ്. നവാസ് SI മാരായ എബി ജോർജ് , ജയ്സ് ജേക്കബ് ,റജിമോൻ കൂര്യൻ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ മൃദുല ജി. ഷിബു പി.എസ് ASI മാരായ വേണുഗോപാൽ , മഹേഷ് പി.വി എന്നിവർ ചേർന്ന് ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.