നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കൂട്ടിക്കൽ സ്വദേശികൾക്ക് പരിക്കേറ്റു .
വഞ്ചിമല: വഞ്ചിമല പുളിക്കൽ കവലയിൽ
നിയന്ത്രണം വിട്ട കാർ വൈദ്യുതി
പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.
മുണ്ടക്കയം കൂട്ടിക്കൽ കടൂപ്പറമ്പിൽ രഞ്ജിത്
(29), രഞ്ജിത്തിന്റെ മാതാവ് രമണി (65)
എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴു
മണിയോടെയായിരുന്നു അപകടം. ചാലക്കാട്
നിന്നും മുണ്ടക്കയത്തേക്ക് മടങ്ങും
വഴിയായിരുന്നു അപകടം. ഇരുവരുടെയും
പരിക്ക് സാരമുള്ളതല്ല.