കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് ദേശീയ പാതയോട് ചേർന്ന് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കും
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് മന്ദിരം
കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മൂന്ന് നിലകളിലായി പുതിയ മന്ദിരം നിര്‍മിക്കും. താഴത്തെ നിലയില്‍ വ്യാപാര സമുച്ചയം പ്രവര്‍ത്തിക്കും. രണ്ടും മൂന്നും നിലകളിലായി പഞ്ചായത്ത് ഓഫീസും ഓഡിറ്റോറിയവും നിര്‍മിക്കും. ദേശീയപാത 183 ന്റെ ഓരത്തായി നിര്‍മിക്കുന്ന ഓഫീസിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടമായി ഡോ. എന്‍ ജയരാജ് എം. എല്‍. എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ഇതിന്റെ മുന്നോടിയായി പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. തങ്കപ്പന്‍, സ്ഥിരം സമിതി അധ്യക്ഷ രായ വി. എന്‍. രാജേഷ്, ബി. ആര്‍. അന്‍ഷാദ്, ശ്യാമളാ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.