ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ സമ്മേളനം ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ പ്രസിഡണ്ടായി വിഷ്ണു പ്രസാദിനെയും സെക്രട്ടറിയായി നിഷാദ് പി.എൻ. നെയും മേഖലാ സമ്മേളനം തെരഞ്ഞെടുത്തു.ശ്യാം കുമാർ (ട്രഷറർ) ശരത് ശശിധരൻ, അഭിനയ (വൈസ് പ്രസിഡണ്ടുമാർ) ഷിനു തങ്കച്ചൻ,ബിനു ടി.വി (ജോ. സെക്രട്ടറിമാർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.പതിനഞ്ചംഗ മേഖലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ധീരജ് നഗറിൽ (ആനക്കല്ല് ഫറാ ഓഡിറ്റോറിയം) ചേർന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു.വിഷ്ണുപ്രസാദ് അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി നിഷാദ് പി.എൻ. പ്രവർത്തന റിപ്പോർട്ടും ബ്ളോക് ട്രഷറർ മാർട്ടിൻ തോമസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എ.റിബിൻ ഷാ, അർച്ചന സദാശിവൻ, ബ്ളോക് സെക്രട്ടറി അജാസ് റഷീദ്, പ്രസിഡണ്ട് ബി.ആർ.അൻഷാദ്, ബ്ളോക് കമ്മറ്റിയംഗങ്ങളായ ധീരജ് ഹരി, അയൂബ് ഖാൻ, പി.ആർ.അനുപമ എന്നിവർ പ്രസംഗിച്ചു.സ്വാഗതസംഘം ചെയർമാൻ വി.ജി.ഗോപീകൃഷ്ണൻ സ്വാഗതവും ഷിനു തങ്കച്ചൻ നന്ദിയും പറഞ്ഞു