കാഞ്ഞിരപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ ലക്ഷങ്ങളുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കാഞ്ഞിരപ്പള്ളി: ആഡംബര കാറിൽ
ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ
വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത
പുകയില ഉത്പന്നങ്ങൾ പൊലീസ്
പിടികൂടി. ജില്ലാ പൊലീസിന്റെ ലഹരി
വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി
പൊലീസും ചേർന്നാണ് പുകയില
ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 6480
പായ്ക്കറ്റ് നിരോധിത പുകയില
ഉല്പന്നങ്ങളാണ് ജില്ലാ പോലീസ്
മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും
കാഞ്ഞിരപ്പള്ളി പോലീസും ചേർന്ന്
പിടികൂടിയത്.ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും
കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട
നടയ്ക്കൽ സ്വദേശി കിഴക്കാട്ടിൽ വീട്ടിൽ
മുഹമ്മദ് ആഷിഖി (28) നെ പൊലീസ്
സംഘം പിടികൂടി. പുകയില ഉല്പന്നങ്ങൾ
കടത്താനുപയോഗിച്ച കാറും പൊലീസ്
പിടിച്ചെടുത്തിട്ടുണ്ട്
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയ്ക്ക്
കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്
നർകോട്ടിക് സെൽ ഡിവൈ.എസ്പി,
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ
ബാബു കുട്ടൻ എന്നിവരുടെ
നേതൃത്വത്തിൽ എസ്.ഐമാരായ
അരുൺ തോമസ്, രാധാകൃഷ്ണപിള്ള
സിവിൽ പൊലീസ് ഓഫിസർ സന്ദീപ്
രവീന്ദ്രൻ, ജില്ലാ പൊലീസ് മേധാവിയുടെ
ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ്
പ്രതിയെ പിടികൂടിയത്