മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ആംബുലന്‍സിന് 12 ലക്ഷം രൂപ അനുവദിച്ചു തോമസ് ചാഴികാടന്‍ എംപി
മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്
ആംബുലന്‍സിന് 12 ലക്ഷം രൂപ അനുവദിച്ചു
തോമസ് ചാഴികാടന്‍ എംപി
വാങ്ങുന്നത് 7 പേരെ ഉള്‍ക്കൊള്ളുന്ന ട്രാക്‌സ് ആംബുലന്‍സ്
കോട്ടയം: എംപി മാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ട്രാക്‌സ് ആംബുലന്‍സ് വാങ്ങാന്‍ 12 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടന്‍ എം പി അറിയിച്ചു. നാഷണല്‍ ആംബുലന്‍സ് കോഡ് പാലിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ട്രാക്‌സ് ആംബുലന്‍സില്‍ രോഗിയും ഡ്രൈവറും ഉള്‍പ്പെടെ 7 പേര്‍ക്ക് യാത്ര ചെയ്യാം.
ഇടുങ്ങിയ തിരക്കേറിയ പാതകളിലും ഗ്രാമപ്രദേശങ്ങളിലെ പരുക്കന്‍ റോഡുകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമാണിത്. ആംബുലന്‍സ് അനുവദിക്കുന്നതിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി. കെ ജയകുമാര്‍ എംപിക്ക് നിവേദനം നല്‍കിയിരുന്നു.