പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വൈദ്യുതി വകുപ്പ് അവലോകനയോഗം തിങ്കളാഴ്ച
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വൈദ്യുതി വകുപ്പ് അവലോകനയോഗം തിങ്കളാഴ്ച
മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വൈദ്യുതി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് 14/2/2022 തിങ്കളാഴ്ച രാവിലെ 10:30 ന് പാറത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അവലോകന യോഗം കൂടും .യോഗത്തിൽ പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിഞ്ചു കെ. ജോൺ, കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡെന്നിസ് സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജാൻ, നിയോജക മണ്ഡലത്തിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എൻജിനീയർമാർ തുടങ്ങി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും കൂടാതെ നിയോജക മണ്ഡലത്തിലെ മുൻസിപ്പൽ- ഗ്രാമപഞ്ചായത്ത് അധ്യക്ഷർ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും . നിയോജക മണ്ഡലത്തിലെ വിവിധ വൈദ്യുതി വിതരണ പ്രശ്നങ്ങളും, വോൾട്ടേജ് ക്ഷാമം, വൈദ്യുതി തകരാർ ഉൾപ്പെടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ പരിഹാരമാർഗങ്ങൾ നിശ്ചയിക്കുമെന്ന്എം എൽഎ അറിയിച്ചു.