മുന്‍ മെമ്പര് ചതിച്ചു:ചിട്ടി തട്ടിപ്പ് കേസില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു മുന്നില്‍ വന്‍ പ്രതിഷേധം
പൊന്‍കുന്നം : ചിട്ടി തട്ടിപ്പ് കേസില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു മുന്നില്‍ വന്‍ പ്രതിഷേധം. 150 ഓളം കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിറക്കടവ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ചിട്ടി ഇടപാടിലാണ് കോടിക്കണക്കിന്
രൂപയുടെ ക്രമക്കേട് ആരോപണം.വന്നിരിക്കുന്നത്. പണം തിരികെ നല്‍കാന്‍ പൊന്‍കുന്നം പോലീസ് നല്‍കിയ സാവകാശം ഇന്ന് അവസാനിച്ചു. ഈ കാലയളവിലും പണം നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം. 150 പേരുടെ രണ്ട് ചിട്ടിയാണ് നടത്തിയിരുന്നത്. 18 പേരടങ്ങുന്ന സംഘത്തിലേക്കാണ് ആളുകള്‍ പണം നല്‍കിയിരുന്നത്. എന്നാല്‍ ക്രമവിരുദ്ധമായി കുറിയിട്ട് വേണ്ടപ്പെട്ടവര്‍ക്ക് ചിട്ടി തുക നല്‍കുന്നതായാണ് ഇരയാക്കപ്പെട്ടവര്‍ പറയുന്നത്. മുന്‍ മെമ്പറോടുള്ള വിശ്വാസത്തിന്റെ പുറത്ത്
ചിട്ടിയില്‍ ചേര്‍ന്ന നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതായും ഇവര്‍ പറയുന്നു.
പൊന്‍കുന്നം സിഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്.