പാലപ്ര 1496-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രം.പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 10 ന്
പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 10 ന്
പാറത്തോട് : പാലപ്ര 1496-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗഹ പ്രതിഷ്ഠയുടെ 5-ാമത് വാർഷികം ഫെബ്രുവരി 10 ന് നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലും , ക്ഷേത്രം മേൽശാന്തി ഉദയൻ ശാന്തിയുടേയും അജയൻ ശാന്തിയുടേയും സഹകാർമ്മികത്വത്തിലും ഭക്തിനിർഭരമായ പൂജാദി കർമ്മങ്ങൾ നടത്തും.
ക്ഷേത്രത്തിൽ 10 ന് രാവിലെ 5-30 ന് നിർമ്മാല്യ ദർശനം, 6 ന് അഭിഷേകം, ഉഷ:പൂജ, ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി , 6.30 മുതൽ , അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് കലശപൂജ, 10 ന് കലശാഭിക്ഷേകം, തുടർന്ന് ഉച്ചപൂജ, വൈകുന്നം 7 ന് താലപ്പൊലി ഘോഷയാത്ര, താലപ്പൊലി അഭിഷേകം എന്നിവ നടക്കും