കൂടുതൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ഇന്ന് ചേരും
വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത.
അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ക്ലാസുകൾ വൈകീട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും, അന്തിമ തീരുമാനം ആയിരുന്നില്ല.