മുണ്ടക്കയം ചിറ്റടിയില്‍ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.
ചോറ്റി :മുണ്ടക്കയം ചിറ്റടിയില്‍
സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്ക്.ഒരാളുടെ കൈവിരലറ്റു.രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പിൽ ലില്ലിക്കുട്ടിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.
തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു.
ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തിൽ വിജയൻ്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു.
പരുക്കേറ്റവരിൽ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു