പെരുവന്താനം ചുഴുപ്പിനു സമീപം ബ്രേക്ക് നഷ്ടമായ പിക്ക് അപ്പ് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറി അപകടം
മുണ്ടക്കയം: പെരുവന്താനം ചുഴുപ്പിന്സ മീപം ബ്രേക്ക് പോയ പിക്കപ്പ് വാൻ ക്രഷ് ബാരിയറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കട്ടപ്പനയിൽ നിന്നും പൂച്ചെടികളുമായി
തിരുവനന്തപുരത്തേക്ക് പോയ പിക് അപ്പ്
വാനാണ്കു ട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ
അപകടത്തിൽപ്പെട്ടത് . തിങ്കളാഴ്ച്ച വൈകിട്ട്
അഞ്ചോടെയായിരുന്നു അപകടം.
പെരുവന്താനം ചുഴുപ്പിനു സമീപം ബ്രേക്ക്
നഷ്ടമായ വാഹനം റോഡിലെ സംരക്ഷണ
മതിലിലേക്ക് ഇടിച്ചു കയറി നിന്നതിനാൽ
വലിയ ദുരന്തം ഒഴിവാകുകയായിരുന്നു
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ നിസാര
പരുക്കുകളോടെ രക്ഷപെട്ടു.
പെരുവന്താനം പൊലീസ് മേൽനടപടികൾ
സ്വീകരിച്ചു.