ലോക ക്യാൻസർ ദിനത്തിൽ മുടിമുറിച്ചു നൽകി യുവജനങ്ങൾ
മണിമല:നമ്മയുടെ വേറിട്ട വഴിയിലൂടെ മണിമലയുടെ യൗവനം മാതൃകയായി .ലോക ക്യാൻസർ ദിനത്തിലാണ് തങ്ങൾ ആറ്റു നോറ്റ് വളർത്തിയ തലമുടി കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ട ക്യാൻസർ ബാധിതർക്ക് കൃത്രിമ മുടി നിർമിക്കാൻ മുറിച്ച് നൽകി ഒരു കൂട്ടം യുവതി – യുവാക്കൾ സമൂഹത്തിനാകെ മാതൃകയായത്.ഡിവൈഎഫ്ഐ മണിമല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ,ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ,സിപിഐ (എം) മണിമല ലോക്കൽ സെക്രട്ടറി ജി.സുജിത്കുമാർ ഉൾപ്പെടെയുള്ളവർ പരിപാടിക്ക് പിന്തുണയുമായെത്തി.ആദ്യ ഘട്ടത്തിൽ ഏഴ് യുവതി – യുവാക്കളാണ് മുടി സംഭാവന ചെയ്തത്.ഡിവൈഎഫ്ഐ ബ്ളോക് കമ്മറ്റിയംഗം ടി. അഭിലാഷ്, മണിമല മേഖല സെക്രട്ടറി അജ്മൽ സലീം, പ്രസിഡണ്ട് ബിപിൻ സി.ജെ,അനൂപ് കെ ,മാളു സദാനന്ദൻ, രതീഷ് മുക്കട തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.