തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ വൈകുന്നേരം വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുവരെ ഉച്ച വരെയായിരുന്നു സ്കൂളുകളുടെ പ്രവർത്തനം. പരീക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസത്തെ അവലോകനയോഗ ത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്ക ഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച മുതല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് എത്തിചേർന്നിരിക്കുന്നത്