ഓൺലൈൻ തട്ടിപ്പ്. മുണ്ടക്കയത്ത് സ്കൂൾ ജീവനക്കാരന് കാൽ ലക്ഷം രൂപ നഷ്ടമായി
ഓൺലൈൻ തട്ടിപ്പ്. മുണ്ടക്കയത്ത് സ്കൂൾ ജീവനക്കാരന് കാൽ ലക്ഷം രൂപ നഷ്ടമായി
മുണ്ടക്കയം: ഓൺലൈൻ തട്ടിപ്പിൽ മുണ്ടക്കയത്ത് സ്കൂൾ ജീവനക്കാരന് നഷ്ടമായത് കാൽ ലക്ഷം രൂപ.
കഴിഞ്ഞ ദിവസമാണ് നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ആയിരിക്കുകയാണെന്നും കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നും പാൻകാർഡ് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു ലിങ്ക് ഉൾപ്പെടെയുള്ള മെസ്സേജ് മൊബൈലിൽ എത്തിയത്. പാൻകാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നേരത്തെയും അറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഇദ്ദേഹം ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒ റ്റി പി നൽകുകയായിരുന്നു. പിന്നീട് മെസ്സേജുകൾ ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്നും 24950 പോയതായി ശ്രദ്ധയിൽപെട്ടത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട സൈബർ സെല്ലിലും ബാങ്കിലും പൊലീസിലും പരാതി നൽകി. മെസ്സേജ് വന്ന നമ്പറിൽ ബന്ധപ്പെടുമ്പോൾ ഉത്തർപ്രദേശ് സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.
(സ്വകാര്യതയെ മാനിക്കുന്നതിനാൽ പേരുവിവരങ്ങൾ പ്രഡിദ്ധീ കരിക്കുന്നില്ല )