വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്
വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്
കോട്ടയം :
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി യുന്ന സുരേഷ്.ബി ( വാവ സുരേഷ് ) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്.അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി.
സ്വന്തമായി ശ്വാസമെടുക്കുവാൻ കഴിയുന്നുണ്ട് ഡോക്ടേഴ്സ് സിനോടും മറ്റ് ആരോഗ്യപ്രവർത്ത കരോടും അദ്ദേഹം സംസാരിച്ചു ഇത്തരത്തി ലുള്ള ചുരുക്കം ചില രോഗികൾക്കെങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐ സി യു വിൽ നീരീക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.