മുപ്പത്തിയഞ്ചാം മൈലിൽ പ്രവർത്തിക്കുന്ന കർഷക ജോതിസ് ഇക്കോ ഷോപ്പിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
ചിത്രം പ്രതീകാല്മകം
വ്യാപക ക്രമക്കേടെന്ന് പരാതി മുപ്പത്തിയഞ്ചാം മൈലിൽ പ്രവർത്തിക്കുന്ന കർഷക ജോതിസ് ഇക്കോ ഷോപ്പിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
മുണ്ടക്കയം ഈസ്റ്റ്:വ്യാപക ക്രമക്കേടെന്ന് പരാതിയെ തുടർന്ന് മുപ്പത്തിയഞ്ചാം മൈലിൽ കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർഷക ജോതിസ് ഇക്കോ ഷോപ്പിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ജൈവ പച്ചക്കറി എന്ന പേരിൽ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന പച്ചക്കറികൾ വിറ്റഴിക്കുന്നുവെന്ന് കൃഷിവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.ഇതിനെത്തുടർന്നാണ്
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ വർഗീസിന്റെയും അസിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ആശയുടെയും നേതൃത്വത്തിൽ ഇന്ന് പരിശോധന നടന്നത്.
ഇക്കോ ഷോപ്പിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു
മാസങ്ങൾക്ക് മുമ്പ് ഇക്കോ ഷോപ്പിൽ നിന്നും ഒരു ലക്ഷം രൂപ മോഷണം പോയ പോയ സംഭവത്തിലും ഒരു വിഭാഗം ദുരൂഹത ആരോപിച്ചിരുന്നു. ചെറിയ വിൽപന മാത്രമുള്ള ഇക്കോ ഷോപ്പിൽ അത്രയും തുക കാണില്ലെന്നായിരുന്നു പ്രചരണം. പച്ചക്കറിവിൽപ്പന സംബന്ധിച്ചുള്ള പരാതിയെതുടർന്നാണ് പരിശോധന നടത്തിയതെന്ന് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ വർഗീസ് ന്യൂസ് മുണ്ടക്കയത്തിനോട് പറഞ്ഞു