പാറത്തോട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറി: രണ്ട് പേർക്ക് കൂടി സസ്പെൻഷൻ

പാറത്തോട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറി: രണ്ട് പേർക്ക് കൂടി സസ്പെൻഷൻ

പാറത്തോട്: പാറത്തോട് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ രണ്ട് ജീവനക്കാരെ കൂടി അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. സജി വാരിക്കാട്ട്,  ജേക്കബ് ജോർജ് (ചാക്കോച്ചി) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തെ ബ്രാഞ്ച് മാനേജരായ സ്മിത രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാങ്കിലെ സ്ഥിര നിക്ഷേപമുള്ള ആളുകളുടെ പേരിൽ അവരുടെ രസീത് വെച്ച് വായ്പ എടുത്തു എന്നതാണ് ഇവർക്കെതിരെ കണ്ടെത്തിയ ക്രമക്കേട്. ബാങ്ക് സമയം കഴിഞ്ഞ് മറ്റുള്ളവരുടെ പാസ്സ്‌വേഡ് ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായും കണ്ടെത്തി. എട്ട് ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയാതയാണ് വിവരം. ജില്ലാ സഹകരണ രജിസ്ട്രാരുടെ നേതൃത്വത്തിൽ അന്വേഷണം നടന്ന് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page