കോവിഡ് വ്യാപനം:പെന്‍ഷന്‍ വിതരണത്തിന്ട്രഷറികളില്‍ ക്രമീകരണം ഏർപ്പെടുത്തി
കോവിഡ് വ്യാപനം:പെന്‍ഷന്‍ വിതരണത്തിന്ട്രഷറികളില്‍ ക്രമീകരണം ഏർപ്പെടുത്തി
തിരുവനന്തപുരം :
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകള്‍ക്കായി എത്തണം. ട്രഷറിയില്‍ നേരിട്ട് എത്തി പെന്‍ഷന്‍ കൈപ്പറ്റുന്നതിന് പകരം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ PTSB അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.
ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. വ്യാഴാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച രാവിലെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് ഒൻപതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്പറിലുള്ള പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വിതരണം നടത്തും.