എരുമേലിയിൽ എത്തിയ അയ്യപ്പഭക്തരുടെ പണം കവർന്ന എരുമേലി സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിൽ .
തമിഴ്നാട്ടിൽ നിന്നും എരുമേലിയിൽ എത്തിയ അയ്യപ്പഭക്തരുടെ പണം കവർന്ന എരുമേലി സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിൽ .
എരുമേലി : എരുമേലിയിൽ എത്തിയ തമിഴ്നാട് തേനി സ്വദേശികളായ അയ്യപ്പ ഭക്തരുടെ കാറിന്റെ ചില്ല് തകർത്ത് അര ലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ . എരുമേലി താന്നിക്കൽ ആദിൽ (24), കുറുവാമൂഴി വട്ടകപ്പാറ വിഷ്ണു ബിജു (27) എന്നിവരാണ് പിടിയിലായത്. തേനിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.