ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; പൊൻകുന്നം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ നിന്ന്ഉ ൾപ്പെടെ 22 പ്രതികൾ അറസ്റ്റിൽ

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; 22 പ്രതികൾ അറസ്റ്റിൽ

കോട്ടയം :എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ശ്രീ. നീരജ്കുമാർ ഗുപ്ത ഐ.പി.എസ് ന്റെ നിർദേശാനുസരണം കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി. ശില്പാ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ക്രിമിനലുകളെ അമർച്ചചെയ്യുന്നതിനായി ” ഓപ്പറേഷൻ ഡാർക്ക് ഹണ്ട് ’’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിട്ടുള്ളതാണ്. ഈ പരിശോധനയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ ഒരു പ്രതിയേയും, ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കേസിലെ ഒരു പ്രതിയേയും, വധശ്രമക്കേസുകളിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഒരു പ്രതിയേയും, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ 3 പ്രതികളേയും കൂടാതെ ജില്ലയിലാകെ ദേഹോപദ്രവം ഏൽപ്പിച്ച കേസുകളിൽ 5 പ്രതികളേയും, ജാമ്യമില്ലാ വാറണ്ടു കേസുകളിലെ 8 പ്രതികളേയും അടക്കം 22 പ്രതികളെ അറസ്റ്റു ചെയ്തതായി കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page