കൊക്കയാർ സ്വദേശിനി ഉൾപ്പെടെ പാലാ ഹോസ്റ്റലിൽ നിന്നും രണ്ടു പെൺകുട്ടികളെ കാണാതായി
പാലാ : പാലായിൽ സ്കൂളിലേയ്ക്കു
പോകാനിറങ്ങിയ രണ്ടു പെൺകുട്ടികളെ
കാണാതായി. പാലാ പ്രീമെട്രിക്
ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെയാണ്
കാണാതായത്
സ്കൂളിലേയ്ക്ക് പോയ ഇവർ
സ്കൂളിലെത്തിയിട്ടില്ല. പത്താംക്ലാസ്
വിദ്യാർത്ഥികളായ കൊക്കയാർ സ്വദേശിനി
തടത്തിപ്ലാക്കൽ മീര രാജപ്പൻ (15),
കളത്തൂക്കടവ് നെടുമറ്റത്തിൽ അനാമിക
ബിജു (15) എന്നിവരെയാണ് കാണാതായത്.
ഇരുവർക്കുമായി അന്വേഷണം
ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സ്കൂൾ അധികൃതരുടെ മൊഴിയെടുത്ത്
പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയായിരുന്നു
കേസിനാസ്പദമായ സംഭവം.
പാലായിലെ പ്രീമെട്രിക് ഹോസ്റ്റലിലെ
വിദ്യാർത്ഥിനികളായിരുന്നു ഇരുവരും.
രാവിലെ ഹോസ്റ്റലിൽ നിന്നും
സ്കൂളിലേയ്ക്കു പോകുന്നതിനായി ഇരുവരും
ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു പേരും
സ്കൂളിൽ എത്തിയില്ല. ഇതേ തുടർന്നാണ്
സ്കൂൾ അധികൃതർ പൊലീസിൽ പരാതി
നൽകിയത്. പരാതിയുടെ
അടിസ്ഥാനത്തിൽ പൊലീസ് സ്കൂൾ
അധികൃതരെ വിളിച്ചു വരുത്തി. തുടർന്നു.
മൊഴി രേഖപ്പെടുത്തുകയായിരുന്നു.