ഈരാറ്റുപേട്ട മേലമ്പാറയിൽ നിന്നും ഒളിച്ചോടിയ ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കോടതി റിമാൻഡ് ചെയ്തു
യുവാവിനെ അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട :അമ്പാറനിരപ്പേലിൽ നിന്നും കാണാതായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. വിദ്യാർത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന ജോഫിൻ ജോയി(19)
ജോഫിൻ നിവാസ് ,പൂവച്ചാൽ, കാട്ടാക്കട യെ പൊലീസ് അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടു
ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു കാട്ടാക്കടയിൽ നിന്നും കണ്ടെത്തിയത്.
ഈരാറ്റുപേട്ടക്ക് സമീപം മേലമ്പാറയുള്ള
പെൺകുട്ടിയെ യാണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആറിന് കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. പെൺകുട്ടി കിടന്നിരുന്ന കട്ടിലിൽ തലയിണകൾ കൂട്ടിച്ചേർത്ത് പുതപ്പിട്ടു മൂടി വച്ചതിനാൽ കാര്യമറിയാൻ വീട്ടുകാർ വൈകിയിരുന്നു. തുടർന്നു ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ജോഫിൻ ജോയിയും വിദ്യാർത്ഥിനിയും രാവിലെ ബസ്സിൽ കയറി ടിക്കെറ്റെടുത്ത കാര്യം ബസ്സ് ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നു. 200 രൂപയാണ് ടിക്കറ്റിനായി കണ്ടക്റ്റർക്ക് നൽകിയത്.തുടർന്ന് ഈ സമയം വച്ച് സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പോലീസ് കമിതാക്കളെ കണ്ടെത്തിയത്.ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധമാണ് യുവാവിന്റെ കൂടെ പോകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.
പാലാ ഡി വൈ എസ്.പി. സാജു ജോസഫ്, ഈരാറ്റുപേട്ട എസ്.ഐ.തോമസ് സേവ്യർ, എ എസ്.ഐമാരായഅനിൽകുമാർ എലിയാമ്മ ആൻ്റണി.വനിത കോൺസ്റ്റബിൾമാരായ നിധിയ, ശാരദ കൃഷ്ണദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.
പടം ജോഫിൻ ജോയി.