ഈരാറ്റുപേട്ട മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം സുഹൃത്തിനോടൊപ്പം കണ്ടെത്തി
ഈരാറ്റുപേട്ട : മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ
തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി.
ഒളിച്ചോടിപ്പോയ പെൺകുട്ടിയെ
ഈരാറ്റുപേട്ട പൊലീസ് കാട്ടാക്കടയിൽ നിന്ന്
കണ്ടെത്തി.ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട
യുവാവിനൊപ്പമാണ് വിദ്യാർത്ഥിനിയെ
കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരെയും
പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വീട്ടുകാരെ പറ്റിക്കാനായി രണ്ട്
തലയിണകൾ ചേർത്തുവച്ച് ആൾരൂപം
ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ്
പെൺകുട്ടി വീടുവിട്ടത്. അവധി
ദിവസമായതിനാൽ ഉറങ്ങുകയാണെന്ന
ധാരണയിൽ പെൺകുട്ടി വീടുവിട്ടകാരും
അറിയാൻ വീട്ടുകാരും വൈകി.
പിന്നീട് പൊലീസിൽ പരാതിപ്പെട്ടപ്പോഴേക്കും പെൺകുട്ടി ഏറെ ദൂരം പോയിരുന്നു . വിദ്യാർത്ഥിനി മൊബൈൽ
ഫോൺ ഇല്ലാതെയാണ് വീടുവിട്ടത്. ഇത്
അന്വേഷണത്തിൽ നേരിയ പ്രതിസന്ധി
സൃഷ്ടിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിലെ സൂചന വെച്ച് അന്വേഷണം നടത്തുകയായിരുന്നു