കാഞ്ഞിരപ്പള്ളി ഡിവൈഎഫ്ഐ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡണ്ടായി ജാസർ ഇ നാസറിനെയും സെക്രട്ടറിയായി ധീരജ് ഹരിയെയും ട്രഷററായി അനന്തു കെ.എസി നെയും മേഖലാ സമ്മേളനം തെരഞ്ഞെടുത്തു. ആൽഫിയ ഇസ്മായിൽ, ഹക്കീം കെ.എ (വൈസ് പ്രസിഡണ്ടുമാർ) അറാഫത്ത് ഇബ്രാഹിം, ആസിഫ് അമാൻ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.പി.ബി.സന്ദീപ് നഗറിൽ (ജാസ് ബിൽഡിംഗ്, കോവിൽകടവ്) ചേർന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്‌തു.ബാസിത് ബഷീർ അദ്ധ്യക്ഷനായി. ബ്ളോക് സെക്രട്ടറി അജാസ് റഷീദ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി ബിപിൻ ബി.ആർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ,ബ്ളോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ്, സ്വാഗത സംഘം ചെയർമാൻ ടി.കെ.ജയൻ എന്നിവർ പ്രസംഗിച്ചു.