രാഷ്ട്രീയത്തിനപ്പുറം സ്വയംതീരുമാനമെടുക്കുന്ന വനിതകള്‍ കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് ഇന്ന്
രാഷ്ട്രീയത്തിനപ്പുറം സ്വയംതീരുമാനമെടുക്കുന്ന വനിതകള്‍
കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പ് ഇന്ന്
മുണ്ടക്കയം: കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റി അദ്ധ്യക്ഷമാരെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.കോവിഡ് വ്യാപനം മൂലം നിരവധി തവണ മാറ്റിവെച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ കൂട്ടായ്മയുടെ അദ്ധ്യക്ഷ സ്ഥാനം പിടിക്കുവാന്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെങ്കിലും രാഷ്ട്രീയത്തിനപ്പുറം സ്ത്രീകള്‍ സ്വയം തീരുമാനത്തിലേക്ക് പോകുന്ന കാഴ്ചയ്ക്കും മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. മേഖലയില്‍ കാഞ്ഞിരപ്പള്ളി,എരുമേലി,പാറത്തോട്,മുണ്ടക്കയം,കോരുത്തോട്,കൂട്ടിക്കല്‍,കൊക്കയാര്‍ പഞ്ചായത്തുകളില്‍ മുണ്ടക്കയവും കൊക്കയാറും ഒഴികെയുളള ഭരണസമിതികളെല്ലാം തന്നെ എല്‍ ഡി എഫ് അനുകൂലമാണ്.ഇതില്‍ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ മുണ്ടക്കയം സിഡി എസ് മാണിഗ്രൂപ്പ് വഴി എല്‍ ഡി എഫിലെത്തിയിരുന്നു.ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂട്ടിക്കല്‍,കൊക്കയാര്‍,മുണ്ടക്കയം സി ഡി എസുകള്‍ സംവരണ സീറ്റുകളാണ് ഇവിടെങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുവാന്‍ വിവിധ പാര്‍ട്ടിക്കാര്‍ നെട്ടോട്ടം തന്നെ നടത്തിയിരുന്നു.രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശത്തിനപ്പുറം പരിചയത്തിന്റെയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ ബന്ധങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നുണ്ട്. ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവരെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാണ്.