തീര്‍ഥാടക വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷണം:രണ്ടുപേർ പിടിയിൽ മോഷണം നടത്തിയ യുവാവിനായി തെരച്ചില്‍
തീര്‍ഥാടക വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷണം: മോഷണം നടത്തിയ യുവാവിനായി തെരച്ചില്‍
ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് പണവും സ്മാര്‍ട് ഫോണുകളും മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേര്‍ പിടിയിലായി. ഇവര്‍ക്ക് നേരിട്ട് മോഷണവുമായി ബന്ധമില്ലാത്തവരെന്നും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയതായും പോലീസ് അറിയിച്ചു. മോഷണം നടത്തിയയാള്‍ ഇവരുടെ പക്കല്‍ സ്മാര്‍ട് ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. ഇയാള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് . പറഞ്ഞു. എരുമേലി സ്വദേശികളാണ് പിടിയിലായവര്‍. മോഷ്ടിച്ച ഫോണ്‍ കാഞ്ഞിരപ്പള്ളിയിലെ കടയില്‍ വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഇന്ന് രാവിലെ കുറുവാമുഴി ഓരുങ്കല്‍ കടവിന് സമീപത്തു വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ജനുവരി ഒന്നിനാണ് തീര്‍ഥാടകരുടെ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് അന്‍പതിനായിരം രൂപയും ഏഴ് സ്മാര്‍ട്‌ഫോണുകളും മോഷ്ടിച്ചത്. തമിഴ്‌നാട് സ്വദേശികളായ തീര്‍ഥാടകര്‍ പുലര്‍ച്ചെ നാലു മണിയോടെ എരുമേലി ഓരുങ്കല്‍ കടവിന് സമീപം വീട്ടുമുറ്റത്ത് വാഹനം പാര്‍ക്ക് ചെയ്ത് മണിമലയാറ്റില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞ് തീര്‍ഥാടകര്‍ വരുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോലീസും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തിയിരുന്നു