അണികൾക്ക് സ്റ്റഡി ക്ലാസ്സ് നൽകുവാൻ കോൺഗ്രസ്.മൂന്ന് മണിക്കൂർ സിലബസ് കെ പി സി സി അംഗീകരിച്ചു
കോഴിക്കോട് : കോൺഗ്രസിന്റെ
ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും
ഉൾപ്പെടുത്തി പാർട്ടി ക്ലാസിനു വേണ്ടി
തയാറാക്കിയ സിലബസ് കെപിസിസി
അംഗീകരിച്ചു. വിവിധ ജില്ലകളിൽനിന്നു
ലഭിക്കുന്ന വിലയിരുത്തലിന്റെ
അടിസ്ഥാനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കു
ശേഷം ക്ലാസുകൾ ആരംഭിക്കുവാനാണ് കെ പി സി സി തീരുമാനിച്ചിരിക്കുന്നത്.
കോൺഗ്രസ് ചരിത്രം, ഗാന്ധിജി
ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ
രക്തസാക്ഷികളും അവർ നൽകിയ
സംഭാവനകളും, കോൺഗ്രസ്
പ്രവർത്തകരുടെ ചുമതലകളും
ഭാവിപ്രവർത്തനങ്ങളും എന്നിങ്ങനെ മൂന്നു
ഭാഗങ്ങളായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.3 മണിക്കൂറാണു ദൈർഘ്യം. ക്ലാസുകൾ കൈകാര്യം ചെയ്യാനായി ബ്ലോക്ക് അടിസ്ഥാനത്തിൽ പരിശീലകരെ തിരഞ്ഞെടുത്തിട്ടുണ്ട്.