മുണ്ടക്കയം കോരുത്തോട് റോഡിന് ശാപമോക്ഷം. ടാറിങ് തുടങ്ങി
മുണ്ടക്കയം കോരുത്തോട് റോഡിന് ശാപമോക്ഷം. ടാറിങ് തുടങ്ങി
മുണ്ടക്കയം:മാസങ്ങളായി തകർന്നു കിടന്നിരുന്ന മുണ്ടക്കയം കോരുത്തോട് റോഡിന് ശാപമോക്ഷമായി. കഴിഞ്ഞ ശനിയാഴ്ച മുതൽ റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു. പുനർ നിർമ്മാണത്തിന് വേണ്ടി പൊളിച്ച ശേഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാതിരുന്നത് കനത്ത പ്രതിക്ഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.കഴിഞ്ഞ ശബരിമല തീർത്ഥടന കാലത്ത് അയ്യപ്പ ഭക്തർക്കും റോഡ് ദുരിതം സമ്മാനിച്ചിരുന്നു. റോഡ് പൊളിച്ചിട്ടതിനെ തുടർന്ന് വാഹനങ്ങൾ പോകുമ്പോളുള്ള പൊടിപടലം റോഡിനിരുവശം താമസിക്കുന്നവർക്കും ഭീഷണിയായി. ഏറെ പ്രതിക്ഷേധങ്ങൾക്കും പരാതികൾക്കും ശേഷമാണു ഇപ്പോൾ റോഡ് പണി ആരംഭിച്ചിരിക്കുന്നത് കരാറുകാരനുമായുള്ള ഭിന്നതയാണ് റോഡ് നിർമ്മാണം മുടങ്ങുവാൻ കാരണമെന്നാണ് അറിയുന്നത്. എം എൽ എ ഫണ്ടിൽ നിന്നും പത്തു കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മാണം