താരത്തിളക്കങ്ങളില്ലാതെ തിയേറ്ററിൽ അത്ഭുതം തീർത്ത വെള്ളിമൂങ്ങ സിനിമയുടെ രണ്ടാം ഭാഗം വരുന്നു
കോട്ടയം :താരത്തിളക്കങ്ങളില്ലാതെ തിയേറ്ററുകളിലെത്തി ആ വര്‍ഷത്തെ സൂപ്പര്‍ ബംബര്‍ ഹിറ്റായി മാറിയ സിനിമയാണ് ബിജുമേനോന്‍ നായകനായ വെള്ളിമൂങ്ങ. ക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭ മായിരുന്നു വെള്ളിമൂങ്ങ. രാഷ്ട്രീയഹാസ്യവിഭാത്തില്‍ പെടുന്ന ചിത്രം അതുവരെ പൊളിറ്റിക്കല്‍ ഡ്രാമകളെയെല്ലാം മലര്‍ത്തിയടിക്കുന്നതായിരുന്നു. ഇപ്പോഴിതാ വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന വിശ്വാസ യോഗ്യമായ വിവരങ്ങള്‍.
നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന കഥാപാത്രമായി വെള്ളിത്തിരയില്‍ തകര്‍ത്താടിയ ബിജുമേനോന്‍ മന്ത്രിയാകുന്നതായിരുന്നു ആ സിനിമയുടെ ക്ലൈമാക്സ്. രണ്ടാം ഭാഗത്തില്‍ മന്ത്രിയായ ശേഷമുള്ള മാമച്ചന്റെ പുതിയ മുഖമായിരിക്കും പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ആദ്യഭാഗമെങ്കില്‍ രണ്ടാം ഭാഗത്തില്‍ കഥാപശ്ചാത്തലം മാറിയേക്കും