കഞ്ചാവുമായി നിരവധി മോഷണക്കേ സുകളിൽ പ്രതിയായ യുവാവിനെ മുണ്ടക്കയത്ത് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: കഞ്ചാവുമായി നിരവധി മോഷണക്കേ സുകളിൽ പ്രതിയായ യുവാവിനെ മുണ്ടക്കയം പോലീസും, ജില്ലാ പൊലീസ്മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
മുണ്ടക്കയത്തുംകാഞ്ഞിരപ്പള്ളി യിലുമായി നിരവധി ലഹരി കടത്ത്, മോഷണ
കേസുകളിൽ പ്രതിയായകാഞ്ഞിരപ്പള്ളി പട്ടിമറ്റം പാലമ്പ്ര കൂവപ്പള്ളി ചാവടിയിൽ സജോ(30)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പൊലീസ്
മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിട യിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.