കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്സി പരീക്ഷകൾ മാറ്റി
പിഎസ്സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി അറിയാം.
തിരുവനന്തപുരം :
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജനുവരി 23, 30 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റി. വാരാന്ത്യ നിയന്ത്രണങ്ങളെ തുടർന്നാണ് മാറ്റം.
പുതുക്കിയ പരീക്ഷ തീയതി
1. കാറ്റഗറി നമ്പർ 003/2019 മെഡിക്കൽ എജൂക്കേഷൻ സർവിസസ് റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27 വ്യാഴാഴ്ച നടക്കും. ഉച്ച 2.30 മുതൽ 4.15 വരെയാണ് പരീക്ഷ
2. കാറ്റഗറി നമ്പർ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 099/2019, 394/2020 എന്നിവയിലെ വിവിധ വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ ജനുവരി 28 വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.
3. കാറ്റഗറി നമ്പർ 211/2020 കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തിക പരീക്ഷ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച ഉച്ച 2.30 മുതൽ 4.15 വരെ നടക്കും.