തലയോലപ്പറമ്പിൽ നവദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം: തലയോലപ്പറമ്പിൽ
നവദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച
നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ്
കുലശേഖരമംഗലം കൊടൂപ്പാടത്താണ്
ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മറവൻതുരുത്ത് പതിനാലാം വാർഡിൽ
എട്ടുപറയിൽ വീട്ടിൽ പരേതനായ
പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ
അരുണിമ (19) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ടെത്തിയത്.
ശ്യാം പ്രകാശ് പെയിന്റിങ് തൊഴിലാളിയാണ്.
പ്ലസ് വൺ വിദ്യാർഥിയായ സഹോദരൻ
ശരത്ത് പ്രകാശും തൊഴിലുറപ്പ്
തൊഴിലാളിയായ അമ്മ ലാലിയും
വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു
സംഭവം. ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്ന്
മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ്
തൂങ്ങിയ നിലയിൽ ഇരുവരെയും ആദ്യം
കണ്ടത്.
ആത്മഹത്യ ചെയ്യാനുള്ള കാരണം
വ്യക്തമല്ല. ഇരുവരുടെയും വിവാഹം ആറു
മാസം മുമ്പാണ് കഴിഞ്ഞത്