പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഞ്ചു സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കും.
പൂ/ഞ്ഞാർ നിയോജക മണ്ഡലത്തിൽ അഞ്ചു സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കും.
പൂഞ്ഞാർ :പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ലഭ്യമായി. എംഎൽഎയും കെഎസ്ഇബി ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥല പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ നിയോജകമണ്ഡലത്തിൽ എരുമേലി, മുണ്ടക്കയം, പാറത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നീ സ്ഥലങ്ങളിൽ ആയിരിക്കും ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കുക. കെഎസ്ഇബി നേരിട്ടാണ് പദ്ധതി നടപ്പിലാക്കുക. പെയ്മെൻറ് ആപ്പ് ഉപയോഗിച്ചായിരിക്കും ചാർജിങ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് ഇത് വളരെയേറെ സൗകര്യപ്രദമാകും. ഭാവിയിൽ നിയോജകമണ്ഡലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ചാർജിങ് പോയിൻ്റുകൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.