കോരുത്തോട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും കണ്ടെത്തി.
അജീഷ് വേലനിലം
11.45. Mundakayam 17/01/21
കോരുത്തോട്:കോരുത്തോട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും കണ്ടെത്തി.കോരുത്തോട് പഞ്ചായത്തിൽ വാർഡ് 5 ൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. റ്റി . ജോജിയെ ആണ് കണ്ടെത്തിയത്.രാവിലെ സ്കൂളിൽ പോകുവാൻ ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പതിവ് സമയം കഴിഞ്ഞു കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പോലീസ് നായ ചേതക്ക് പുഴയുടെ തീരം വരെ ഓടിയെത്തിയത് നാടിനെ ആശങ്കയിലാഴ്ത്തിയിരുന്നു. തുടർന്ന് രാത്രി പതിനൊന്നേ മുക്കാലോട് കൂടി കുട്ടിയുടെ ഫോണിലെ വാട്സ്ആപ്പ് ഓൺ ചെയ്തപ്പോൾ പോലീസ് ലൊക്കേഷൻ ട്രൈസ് ചെയ്യുകയായിരുന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് വിവരം നൽകുകയും റെയിൽവേ പോലീസ് കുട്ടിയെ തടഞ്ഞുവെക്കുകയും ആയിരുന്നു
( പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വാർത്ത പോലീസിന്റെ ഔദ്യോഗിക ഭാഷയും ലഭിച്ചിട്ടില്ല )