പ്രളയത്തിൽ വീട് തകർന്നവർക്ക് പോപ്പുലർ  ഫ്രണ്ട് ധനസഹായ വിതരണം നടത്തി

പ്രളയത്തിൽ വീട് തകർന്നവർക്ക് പോപ്പുലർ  ഫ്രണ്ട് ധനസഹായ വിതരണം നടത്തി

കോട്ടയം : കഴിഞ്ഞ നവംബർ ആറിന് മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ പൂർണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവർക്ക് പോപ്പുലർ ഫ്രണ്ട് ധനസഹായം നൽകി. ശക്തമായ പ്രളയത്തിൽ പതിമൂന്നു ജീവൻ പൊലിയുകയും നിരവധി പേർക്ക് കനത്ത നാശ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പോപുലർ ഫ്രണ്ട് വോളണ്ടിയന്മാർ തിരച്ചിൽ മുതൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നൂറോളം വീടുകൾ താമസയോഗ്യമാക്കുകയും നിരവധി ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു. “വസ്ത്ര വണ്ടി” എന്ന പേരിൽ വസ്ത്ര വിതരണ പദ്ധതിയും, അടക്കം ആയിരത്തോളം കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് സോണൽ സെക്രട്ടറി ഉത്ഘാടനം നിർവഹിച്ചു.  കോട്ടയം ജില്ലാ പ്രസിഡന്റ് സുനീർ മൗലവി, സെക്രട്ടറി സൈനുദ്ധീൻ മുണ്ടക്കയം, എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page