കോവിഡ് വ്യാപനം. നിയന്ത്രണം കടുപ്പിച്ചേക്കും. സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ
കോവിഡ് വ്യാപനം – സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ
തിരുവനന്തപുരം :വെള്ളിയാഴ്ച നടക്കുന്ന അവലോകന യോഗത്തിനു ശേഷം സ്കൂളുകളുടെ പ്രവർത്തനസമയം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സാങ്കേതിക വിദഗ്ധരുമായി വിഷയം ആലോചിച്ചശേഷം തീരുമാനമുണ്ടാകും.
പൂർണമായും അടച്ചിടീൽ
ഒഴിവാക്കിയേക്കും എന്ന സൂചന. എന്നാൽ പ്രവർത്തന ദിവസം, സമയം തുടങ്ങിയവയിൽ വീണ്ടും നിയന്ത്രണം കടുപ്പിക്കുവാൻ സാധ്യത