പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ധർണ നടത്തി
പാറത്തോട് ബാങ്കിലെ തട്ടിപ്പുകാരെ പുറത്താക്കുക : മുസ്ലീം ലീഗ്
പാറത്തോട് : പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരെ നിയമ നടപടികൾക്ക് വിധേയരാക്കി ബാങ്കിൽ നിന്നും പുറത്താക്കണമെന്ന് മുസ്ലിം ലീഗ് മേഖലാ ട്രഷറർ വി.എം.എ.റഷീദ് ആവശ്യപ്പെട്ടു. ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നിൽ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈനുലാബദ്ധീൻ പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രധിഷേധ ധർണ്ണ യിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അർഷിദ് കുരീപ്പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. സി പി എം കാരായാ കുറ്റക്കരെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിച്ച്, ബാങ്ക് സെക്രട്ടറിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം . വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഷാഹുൽ ഹമീദ് പുത്തൻവീട്ടിൽ, അബ്‌ദുൽ സലാം മുക്കാലി, കൂട്ടിക്കൽ മുഹമ്മദ്, ഷറഫുദ്ധീൻ ചോറ്റി തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബി എ നൗഷാദ് ബംഗ്ലാവ്പറമ്പിൽ നന്ദി പറഞ്ഞു.