കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി

കാഞ്ഞിരപ്പള്ളി :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ്. സ്‌കൂള്‍ ആക്കുന്നതിന് അനുമതി ലഭിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ദീര്‍ഘകാലമായി പരിഗണനയിലിരുന്ന പദ്ധതിയാണിത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്. കിഫ്ബി മുഖേന പൂര്‍ത്തീകരിക്കാന്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രവര്‍ത്തിക്ക് ഏകദേശം 60 കോടി രൂപയാണ് പ്രാഥമിക കണക്കില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കുന്നുംഭാഗം സ്‌കൂളിന്റെ ഏഴ് ഏക്കര്‍ വരുന്ന സ്ഥലത്ത് സ്പോര്‍ട്‌സ് സൗകര്യങ്ങള്‍ വികസിപ്പിച്ച് സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആയി പരിവര്‍ത്തനം ചെയ്യുന്നതാണ് പദ്ധതി.

മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം മാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ച് അതില്‍ നിലവിലുള്ള സ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്പോര്‍ട്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്താനാണ് ലക്ഷ്യമിടുന്നത്.

പുതിയ അക്കാദമിക്ക് ബ്ലോക്കിന് 1 കോടി രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കി.

2 കോടി രൂപയുടെ രണ്ടാം ഘട്ടം നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഭാഗമായി വോളിബോള്‍ കോര്‍ട്ട്, സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍ ടര്‍ഫ്, ക്രിക്കറ്റ് പരിശീലന സൗകര്യം, കൂടാതെ സ്പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ എന്നിവയുള്‍പ്പെടെയാണ് പദ്ധതി. വിശദമായ പ്രോജക്ട് തയാറായിവരുന്നുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page